Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Big Jump

ബിജെപിക്കു വൻ കുതിപ്പ്; കോണ്‍ഗ്രസിനു പിടിവള്ളി

ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്രാ​​​ദേ​​​ശി​​​ക രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ വ​​​ലി​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കും. പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വി​​​ധി​​​യി​​​ൽ ഏ​​​റ്റ​​​വും നേ​​​ട്ടം ബി​​​ജെ​​​പി​​​ക്കാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ന്നു​​​ന്ന ജ​​​യം കോ​​​ണ്‍ഗ്ര​​​സി​​​നു ദേ​​​ശീ​​​യ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ക​​​രു​​​ത്തേ​​​കും. ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം കേ​​​ര​​​ള​​​വും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ങ്ങി​​​യ​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം കൂ​​​ട്ടും.

ഹി​​​ന്ദി ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​ക്കും ആ​​​സാം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും പി​​​ന്നാ​​​ലെ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളും വ​​​രു​​​തി​​​യി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ​​​യും മേ​​​ധാ​​​വി​​​ത്വം കൂ​​​റെ​​​ക്കൂ​​​ടി ശ​​​ക്ത​​​മാ​​​യി. അ​​​തി​​​ലേ​​​റെ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​പ്ര​​​മാ​​​ദി​​​ത്വം ഉ​​​റ​​​പ്പി​​​ക്കാ​​​നും ഇ​​​ന്ന​​​ല​​​ത്തെ ജ​​​ന​​​വി​​​ധി വ​​​ഴി​​​തെ​​​ളി​​​ക്കും. ബം​​​ഗാ​​​ളി​​​ലെ 294 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 205 സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും ആ​​​സാ​​​മി​​​ലെ 126ൽ 101 ​​​സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും വി​​​ജ​​​യ​​​ത്തി​​​നു പ​​​ത്ത​​​ര​​​മാ​​​റ്റ് തി​​​ള​​​ക്ക​​​മു​​​ണ്ട്. ആ​​​സാ​​​മി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ബി​​​ജെ​​​പി​​​ക്കു ല​​​ഭി​​​ച്ച തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ര​​​ട്ടി​​​മ​​​ധു​​​ര​​​മു​​​ണ്ട്.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ സൂ​​​പ്പ​​​ർ ഡ്യൂ​​​പ്പ​​​ർ വി​​​ജ​​​യ​​​മാ​​​കും ബി​​​ജെ​​​പി​​​ക്കു ല​​​ഹ​​​രി​​​യാ​​​കു​​​ക. വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​മാ​​​യ ബം​​​ഗാ​​​ളി​​​ലെ കൂ​​​റ്റ​​​ൻ ജ​​​യം ബി​​​ജെ​​​പി​​​ക്കു പ​​​ല​​​ത​​​ര​​​ത്തി​​​ൽ നേ​​​ട്ട​​​മാ​​​കും. ഒ​​​രു ദി​​​വ​​​സം കൊ​​​ണ്ടോ മാ​​​സ​​​ങ്ങ​​​ൾ കൊ​​​ണ്ടോ ഏ​​​താ​​​നും വ​​​ർ​​​ഷം കൊ​​​ണ്ടോ അ​​​ല്ലി​​​തു നേ​​​ടി​​​യ​​​ത്. കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​വും ത​​​ന്ത്ര​​​ങ്ങ​​​ളു​​​മു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പ​​​ണ​​​വും സ​​​മ്മ​​​ർ​​​ദവു​​​മെ​​​ല്ലാം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​ക്ഷേ​​​പം​​​പോ​​​ലും ബി​​​ജെ​​​പി​​​യെ പി​​​ന്തി​​​രി​​​പ്പി​​​ക്കി​​​ല്ല.

ബം​​​ഗാ​​​ളി​​​ൽ സൂ​​​പ്പ​​​ർ, ഡ്യൂ​​​പ്പ​​​ർ ജ​​​യം

ഇ​​​നി ഒ​​​രു സം​​​സ്ഥാ​​​ന​​​വും അ​​​പ്രാ​​​പ്യ​​​മ​​​ല്ലെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു കൂ​​​ടി​​​യാ​​​ണു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ കൂ​​​റ്റ​​​ൻ ജ​​​യം. സം​​​സ്ഥാ​​​നം അ​​​ട​​​ക്കി ഭ​​​രി​​​ച്ച് വാ​​​ണ​​​രു​​​ളി​​​യ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ 15 വ​​​ർ​​​ഷം നീ​​​ണ്ട ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ പ​​​ട​​​യോ​​​ട്ടം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യോ​​​ടൊ​​​പ്പം ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ക്യാ​​​ന്പു ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യം കൂ​​​ടി​​​യാ​​​ണി​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ശേ​​​ഷ​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ന്നും ജ​​​യം നി​​​തി​​​ൻ ന​​​ബീ​​​നും ക​​​രു​​​ത്തേ​​​കും.

തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ കോ​​​ട്ട​​​ക​​​ളി​​​ലും ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​ഞ്ഞു. ഭാ​​​വി​​​യി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​കും തൃ​​​ണ​​​മൂ​​​ൽ ത​​​ത്ര​​​പ്പെ​​​ടു​​​ക. സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും ഗ​​​തി​​​കെ​​​ട്ട ച​​​രി​​​ത്രം മ​​​മ​​​ത​​​യു​​​ടെ​​​യും ഉ​​​റ​​​ക്കം കെ​​​ടു​​​ത്തും. ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ ച​​​രി​​​ത്ര​​​ജ​​​യ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​ മമതയെ പരാജയപ്പെടുത്തിയ സു​​​വേ​​​ന്ദു ത​​​ന്നെ​​​യാ​​​കും അ​​​ടു​​​ത്ത ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ മു​​​ന്നി​​​ൽ. പ​​​ഴ​​​യ കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ര​​​നാ​​​ണ് സു​​​വേ​​​ന്ദു.

കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​സാ​​​മി​​​ൽ ബി​​​ജെ​​​പി തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യും അ​​​ധി​​​കാ​​​രം പി​​​ട​​​ച്ച​​​ട​​​ക്കി​​​യ​​​തും രാ​​​ഷ്‌​​​ട്രീ​​​യ​​​ചി​​​ത്രം മാ​​​റ്റും. ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു മോ​​​ഹി​​​ച്ച കോ​​​ണ്‍ഗ്ര​​​സി​​​ന്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​പി​​​നു​​​വേ​​​ണ്ടി പോ​​​രാ​​​ടേ​​​ണ്ട ഗ​​​തി​​​കേ​​​ടാ​​​ണ്. ബം​​​ഗാ​​​ളി​​​ലും ആ​​​സാ​​​മി​​​ലും ഒ​​​രു പ​​​രി​​​ധി​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലും ഹൈ​​​ന്ദ​​​വ വോ​​​ട്ടു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലു​​​മു​​​ള്ള ബി​​​ജെ​​​പി ത​​​ന്ത്രം വി​​​ജ​​​യി​​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​നി വി​​​ജ​​​യ് കാ​​​ലം

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ന​​​ട​​​ൻ വി​​​ജ​​​യ്‌​​​യു​​​ടെ ടി​​​വി​​​കെ​​​യു​​​ടെ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യ കു​​​തി​​​പ്പു​​​മാ​​​ണു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മ​​​റ്റൊ​​​രു വ​​​ലി​​​യ മാ​​​റ്റം. മു​​​ന്പ് ഡ​​​ൽ​​​ഹി​​​യി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യെ​​​ത്തി അ​​​ത്ഭു​​​തം കാ​​​ട്ടി​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ നേ​​​ട്ട​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണി​​​ത്. കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ തു​​​ട​​​ർ​​​ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ബി​​​ജെ​​​പി ഡ​​​ൽ​​​ഹി​​​യി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ങ്കി​​​ലും ത​​​മി​​​ഴ​​​കം പി​​​ടി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്ക് ഇ​​​നി​​​യും സ​​​മ​​​യ​​​മെ​​​ടു​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​നെ പോ​​​ലും മ​​​ല​​​ർ​​​ത്തി​​​യ​​​ടി​​​ക്കാ​​​ൻ ടി​​​വി​​​കെ​​​യ്ക്കു ക​​​ഴി​​​ഞ്ഞു. മ​​​ക​​​ൻ ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് സ്റ്റാ​​​ലി​​​ന് ആ​​​ശ്വാ​​​സം.
പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മേ​​​ൽ​​​ക്കോ​​​യ്മ ത​​​ക​​​ർ​​​ക്കാ​​​നാ​​​യ​​​താ​​​ണു സി​​​നി​​​മാ​​​താ​​​ര​​​മാ​​​യ വി​​​ജ​​​യ് നേ​​​ടി​​​യ പ്ര​​​ധാ​​​ന വ​​​ഴി​​​ത്തി​​​രി​​​വ്. ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​യെ​​​ന്ന മേ​​​ൽ​​​വി​​​ലാ​​​സ​​​മി​​​ല്ലാ​​​തെ​​​യും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ശൈ​​​ലി​​​യെ​​​യും മ​​​റി​​​ക​​​ട​​​ന്നാ​​​ണ് 234 അം​​​ഗ സ​​​ഭ​​​യി​​​ൽ ടി​​​വി​​​കെ ഒ​​​റ്റ​​​യ്ക്ക് 110 സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​ത്.

പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. രം​​​ഗ​​​സ്വാ​​​മി​​​യു​​​ടെ എ​​​ൻ​​​ആ​​​ർ കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു ബി​​​ജെ​​​പി​​​യും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ബി​​​ജെ​​​പി​​​യു​​​ടെസി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ കാ​​​മ​​​രാ​​​ജ് ന​​​ഗ​​​റി​​​ൽ വ്യ​​​വ​​​സാ​​​യി ജോ​​​സ് ചാ​​​ൾ​​​സ് മാ​​​ർ​​​ട്ടി​​​ൻ നേ​​​ടി​​​യ വി​​​ജ​​​യം പു​​​തു​​​ച്ചേ​​​രി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ പു​​​തി​​​യൊ​​​രു ട്രെ​​​ൻ​​​ഡി​​​ന്‍റെ നാ​​​ന്ദി​​​യാ​​​യേ​​​ക്കും.

ഏ​​​തു ത​​​ന്ത്ര​​​വും പ​​​യ​​​റ്റി ബി​​​ജെ​​​പി

ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ ശൈ​​​ലി​​​യും ത​​​ന്ത്ര​​​വും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ധാ​​​ന നീ​​​ക്കം. പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളെ കൂ​​​ടെ ചേ​​​ർ​​​ത്തു വ​​​ള​​​രു​​​ക. ബി​​​ഹാ​​​റി​​​ൽ ചെ​​​യ്ത​​​തു പോ​​​ലെ ജെ​​​ഡി​​​യു​​​വി​​​ന്‍റെ തോ​​​ളി​​​ലേ​​​റി അ​​​ധി​​​കാ​​​രം നു​​​ണ​​​ഞ്ഞ ബി​​​ജെ​​​പി സാ​​​വ​​​ധാ​​​നം ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​യി നേ​​​രി​​​ട്ട് അ​​​ധി​​​കാ​​​രം കൈ​​​ക്ക​​​ലാ​​​ക്കി. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ബി​​​ജെ​​​പി​​​യും വ​​​ള​​​ർ​​​ച്ച​​​യും മ​​​റ്റൊ​​​രു സൂ​​​ച​​​ന​​​യാ​​​ണ്. മ​​​റ്റൊ​​​രു വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​മാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ത​​​ഥൈ​​​വ. യു​​​പി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​പ്പു ത​​​ട​​​യാ​​​ൻ എ​​​ളു​​​പ്പ​​​മാ​​​കി​​​ല്ല.

സി​​​പി​​​എ​​​മ്മും കോ​​​ണ്‍ഗ്ര​​​സും കി​​​ട്ടാ​​​ക്ക​​​നി​​​യെ​​​ന്ന് ആ​​​ക്ഷേ​​​പി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ലോ​​​ക്സ​​​ഭാം​​​ഗ​​​ത്തെ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മൂ​​​ന്നു പേ​​​രെ​​​യും വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത​​​ന്ത്രം. ക്രൈ​​​സ്ത​​​വ വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നു​​​ള്ള ക്രി​​​സ്ത്യ​​​ൻ ഔ​​​ട്ട് റീ​​​ച്ച് പോ​​​ലു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളും കു​​​റേ​​​യൊ​​​ക്കെ ഫ​​​ലം ക​​​ണ്ടു​​​വെ​​​ന്നാ​​​ണു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ്ത്രീ​​​പ​​​ക്ഷ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും മു​​​ത​​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ മ​​​ര​​​വി​​​പ്പി​​​ച്ച​​​തു​​​വ​​​രെ ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​ല​​​താ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ ഭി​​​ന്ന​​​ത ബി​​​ജെ​​​പി ര​​​ക്ഷ

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നും ഇ​​​ന്ന​​​ല​​​ത്തെ ജ​​​ന​​​വി​​​ധി​​​യി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​ഞ്ഞു. എ​​​ത്ര​​​യൊ​​​ക്കെ യോ​​​ജി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത വ​​​ള​​​രു​​​ന്ന​​​തി​​​നു സാ​​​ക്ഷ്യം കൂ​​​ടി​​​യാ​​​ണു ബം​​​ഗാ​​​ൾ, ആ​​​സാം, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി ജ​​​ന​​​വി​​​ധി. മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു​​​കാ​​​ല​​​ത്തു ശ​​​ക്ത​​​മാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ ഭി​​​ന്നി​​​പ്പി​​​ച്ചും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ കൂ​​​റു​​​മാ​​​റ്റി​​​യും കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ലാ​​​ക്കി നേ​​​ട്ടം കൊ​​​യ്യാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യി.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​യും ബി​​​ജെ​​​പി​​​യെ​​​യും മ​​​റി​​​ക​​​ട​​​ക്കാ​​​ൻ നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും രീ​​​തി​​​ക​​​ളും മ​​​തി​​​യാ​​​കി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും കോ​​​ണ്‍ഗ്ര​​​സി​​​നും തി​​​രി​​​ച്ച​​​റി​​​വു കൂ​​​ടി​​​യാ​​​കും ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി ജ​​​ന​​​വി​​​ധി. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു പ​​​ക​​​രം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഇ​​​ന്ന​​​ലെ സ്വ​​​കാ​​​ര്യ ച​​​ർ​​​ച്ച​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. രാ​​​ഹു​​​ലി​​​ന്‍റെ നേ​​​രേ വാ, ​​​നേ​​​രേ പോ ​​​സ​​​മീ​​​പ​​​നം ന​​​വ​​​കാ​​​ല​​​ത്തെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വി​​​ല​​​പ്പോ​​​കി​​​ല്ലെ​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ ത​​​ന്ത്ര​​​ങ്ങ​​​ളും ചി​​​ല കു​​​ത​​​ന്ത്ര​​​ങ്ങ​​​ളും പ്ര​​​യോ​​​ഗി​​​ക്കാ​​​തെ കോ​​​ണ്‍ഗ്ര​​​സി​​​ന് 2029ലും ​​​കേ​​​ന്ദ്ര​​​ഭ​​​ര​​​ണം എ​​​ളു​​​പ്പ​​​മാ​​​കി​​​ല്ലെ​​​ന്നുമുള്ള സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ഫ​​​ല​​​മെ​​​ന്നു നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​നു മോ​​​ദി​​​യു​​​ടെ സൂ​​​ച​​​ന

കോ​​​ണ്‍ഗ്ര​​​സ് മു​​​ക്ത ഭാ​​​ര​​​ത​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ മോ​​​ഹം ക​​​രി​​​ച്ചു​​​ണ​​​ക്കാ​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ൻ​​​വി​​​ജ​​​യം കൊ​​​ണ്ട് കോ​​​ണ്‍ഗ്ര​​​സ് തെ​​​ളി​​​യി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​കം, തെ​​​ലു​​​ങ്കാ​​​ന, ഹി​​​മാ​​​ച​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ കേ​​​ര​​​ള​​​ത്തി​​​ലും അ​​​ധി​​​കാ​​​രം കി​​​ട്ടി​​​യ​​​തു കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പി​​​ടി​​​വ​​​ള്ളി​​​യാ​​​ണ്. ഒ​​​പ്പം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ബി​​​ജെ​​​പി​​​ക്കു​​​ള്ള ഏ​​​ക​​​ബ​​​ദ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ആ​​​ണെ​​​ന്ന് അ​​​ടി​​​വ​​​ര​​​യി​​​ട്ടു.

ബി​​​ജെ​​​പി​​​യെ എ​​​തി​​​ർ​​​ക്കാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷം വേ​​​ണ​​​മെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും സി​​​പി​​​ഐ​​​യു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​വാ​​​ദം ജ​​​നം പാ​​​ടെ ത​​​ള്ളി. ബം​​​ഗാ​​​ളി​​​നും ത്രി​​​പു​​​ര​​​യ്ക്കും പി​​​ന്നാ​​​ലെ കേ​​​ര​​​ള​​​ത്തി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ മൂ​​​ന്നു സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​ണു ബി​​​ജെ​​​പി​​​ക്ക് അ​​​ടി​​​യ​​​റവ​​​ച്ച​​​ത്.

വ​​​രും​​​നാ​​​ളു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ബി​​​ജെ​​​പി വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​തി​​​ൽ വ​​​ലി​​​യ സൂ​​​ച​​​ന​​​യു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ത​​​ൽ ക​​​ടി​​​പി​​​ടി കൂ​​​ടി​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും അ​​​ട​​​ക്കം കോ​​​ണ്‍ഗ്ര​​​സി​​​നെ മ​​​ല​​​ർ​​​ത്തി​​​യ​​​ടി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്ക് അ​​​ധി​​​ക​​​വ​​​ർ​​​ഷം വേ​​​ണ്ടി​​​വ​​​രി​​​ല്ല.

Latest News

Corehub Up